BollywoodGeneralLatest News

ശ്രീശാന്തിന്റെ പെരുമാറ്റം മാനസികരോഗിയെപോലെ!! ബിഗ്‌ ബോസില്‍ വീണ്ടും വിവാദം

ടെലിവിഷന്‍ പരിപാടികളില്‍ ജനപ്രീതി ആര്‍ജ്ജിച്ചു മുന്നോട്ട് പോകുകയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. ഹിന്ദിയില്‍ ബിഗ്‌ ബോസ് പന്ത്രണ്ടാം പതിപ്പ് വലിയ ചര്ച്ചയാകുകയാണ്. സല്‍മാന്‍ ഖാന്‍ അവതരാകനായ ബിഗ്‌ ബോസ് ഷോയിലെ ഏക മലയാളി താരമാണ് ശ്രീശാന്ത്. ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച്‌ കൊണ്ടുള്ള തീരുമാനം എടുത്ത മത്സരാര്‍ത്ഥിയായിരുന്നു ശ്രീശാന്ത്. ഒരു ടാസ്‌കില്‍ പരാജയപ്പെട്ടതോടെ പുറത്ത് പോവുകയാണെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീശാന്തിന് മാനസികരോഗമാണെന്ന ആരോപണവുമായി മറ്റൊരു മത്സരാര്‍ത്ഥി രംഗത്ത്.

ക്യാപ്റ്റന്‍സി ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയില്‍ കാണിച്ചിരുന്നത്. അതില്‍ ശ്രീശാന്തും മറ്റൊരു മത്സരാര്‍ത്ഥിയായ സുരഭിയും തമ്മിലുള്ള വഴക്കും കാണിച്ചിരുന്നു. ദീപകിന്റെ പേര് ബോര്‍ഡില്‍ നിന്ന് മായ്ക്കുന്നത് കണ്ട ശ്രീശാന്ത് തുപ്പുകയായിരുന്നു. ശ്രീശാന്തിന്റെ ഈ പ്രവര്‍ത്തി മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

ടെലിവിഷന്‍ അവതാരകയും മുന്‍ ബിഗ് ബോസ് വിന്നറുമായ ഗൗഹര്‍ ഖാന്‍ ഇതില്‍ വ്യത്യസ്തമായൊരു അഭിപ്രായവുമായി എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഗൗഹര്‍ ഖാന്‍ ശ്രീശാന്തിനെ പിന്തുണച്ചത്. മത്സരാര്‍ത്ഥിയായ ദീപക് അതിന്റെ നിയമവശങ്ങള്‍ തെറ്റിച്ചു. അതോടെ ടാസ്‌ക് തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാല്‍ ഒരു പേപ്പര്‍ മാറ്റിയതിന് തുപ്പിയെന്ന കാരണം പറഞ്ഞ് അടി തുടുങ്ങുകയായിരുന്നു. ശ്രീശാന്ത് തെറ്റുകാരനല്ലെന്നാണ് നടി പറയുന്നത്. സുരഭി റാണ അദ്ദേഹത്തെ മാനസികരോഗിയെന്നും അവലക്ഷണം പിടിച്ചവെന്നും പറഞ്ഞിരുന്നു. ശ്രീശാന്തിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കണമെന്നും ടാസ്‌കുകളില്‍ മത്സരാരിക്കാന്‍ താല്‍പര്യമില്ലാതെ ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button