സിനിമയില്‍ വൈകാരിക രംഗങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്. ചുംബന സീനുകളും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും മലയാള സിനിമയില്‍ മികച്ച കയ്യടക്കത്തോടെ അവതരിപ്പിച്ച നടനാണ് കമല്ഹസന്. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് മദനോത്സവം. മെഗാഹിറ്റ് സംവിധായകന് എം .കൃഷ്ണന് നായര്‍ ഒരുക്കിയ ചിത്രമാണ് മദനോത്സവം.
ഒലിവറിന്റെയും ജെന്നിഫറിന്റെയും വികാരതീവ്ര പ്രണയകഥ പറഞ്ഞ ‘എറിഗ് സൈഗാളിന്റെ ‘ ലൌസ്റ്റോറിയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ നായിക സറീനാ വഹാബ് ആയിരുന്നു. ചിത്രത്തില്‍ കമല്‍ ഹാസന് സറീനാവഹാബിന്റെ കാല്പാദത്തില് ചുംബിക്കുന്ന ഒരു സീനുണ്ട് . അങ്ങനെ ഒരു സീന്‍ ചിത്രത്തിന്റെ തിരക്കഥയില്‍ ഇല്ലായിരുന്നു. അങ്ങനെ ഒരു ചുംബനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കുമെന്ന് കമല്‍ ഹാസനായിരുന്നു അഭിപ്രായം ഉന്നയിച്ചത്,
തിക്കുറിശി -ശങ്കരാടി -ബഹദൂര്‍ -ജയന് – മല്ലികാ സുകുമാരന്‍ – തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍ . മദനോത്സവത്തിന്റെ സംഗീതം സലീല്‍ ചൌധരിയും രചന ഒ . എന്‍ . വിയുമായിരുന്നു . 1978ജനുവരി 26 പ്രദര്‍ശനത്തിനു എത്തിയ ഈ ചിത്രം വന്‍ വിജയമായിരുന്നു.
Post Your Comments