ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന താരങ്ങളുടെ മക്കള്‍ ഒരേ ചിത്രത്തിനായി ഒന്നിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി പ്രിയദര്ശന് എത്തുന്നു. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ് പ്രിയദര്ശന് തുടങ്ങിയവര്‍ എത്തുന്നു.
ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് മരക്കാര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കല്യാണി പ്രിയദര്ശന് മലയാളത്തില്‍ തുടക്കം കുറിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. അച്ഛനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് താനെന്ന് കല്യാണി പറയുന്നു. അച്ഛന് മാത്രമല്ല ഇത്തവണത്തെ സഹോദരനായ സിദ്ധാര്‍ത്ഥും ഒപ്പമുണ്ട്. മരക്കാറിന് വിഎഫ്എക്സ് ഒരുക്കുന്നത് സിദ്ധാര്‍ത്ഥാണ്.
കീര്‍ത്തിക്കൊപ്പം അഭിനയിക്കാനായി ഇനിയേറെ കാത്തിരിക്കാനാവില്ലെന്നും അതിന്റെ ത്രില്ലിലാണ് താനെന്നും കല്യാണി പ്രിയദര്ശന് പറയുന്നു. താരത്തിനൊപ്പമുള്ള മനോഹരമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments