പ്രണയ സൗഹൃദ ചിത്രങ്ങള്‍ എന്നും വന്‍ വിജയമാകാറുണ്ട്. ബോളിവുഡിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിന്റെ സംവിധായകന് കരണ്‍ ജോഹര്‍ ഇതിന്റെ കഥ പറയുമ്പോള്‍ വെറും വിഡ്ഢി കഥയായാണ് തോന്നിയതെന്നു തുറന്നു പറയുകയാണ് ചിത്രത്തിന്റെ നായകന് കൂടിയായ ഷാരുഖ് ഖാന് പറയുന്നു. ഒരു പൊട്ടക്കഥ ആണെന്ന് അറിഞ്ഞിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് കരണിനോടുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമകള്‍ തെരഞ്ഞെടുക്കുന്നത് സിനിമകള്‍ നോക്കിയല്ല സിനിമയെ ചെയ്യുന്നവരെ നോക്കിയാണെന്നാണ് അദ്ദേഹം പറയുന്നത്.
കുച്ച് കുച്ച് ഹോതാ ഹേ റിലീസായി 20 വര്‍ഷം തികഞ്ഞതിന്റെ ആഘോഷത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും നടീനടന്മാരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടിയിലാണ് ഷാരുഖിന്റെ ഈ തുറന്നു പറച്ചില്.
”കരണ്‍ ജോഹര്‍ എന്നോട് വന്ന് പറഞ്ഞത് ഒരു മണ്ടന്‍ കഥയായിരുന്നു. അവസാനം സിനിമയില്‍ കണ്ടതുപോലെയല്ലായിരുന്നു. വ്യത്യസ്തമായ രീതിയില്‍ വളരെ രസകരമായി ആ പൊട്ടകഥ പറഞ്ഞ് എന്നെ ഇംപ്രസ് ചെയ്തു. ഈ സിനിമയ്ക്ക് ഒപ്പുവെക്കുമ്ബോള് ഇതിന്റെ കഥ പോലും എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഈ കഥയ്ക്കൊപ്പം നില്‍ക്കാതെ കരണിനൊപ്പം നിന്നത് നന്നായി. അല്ലെങ്കില്‍ അത് പുറത്തിറങ്ങിയ പോലെ ആയിരിക്കില്ല എത്തുന്നത്.” കജോള്‍, സല്മാന് ഖാന്, റാണി മുഖര്‍ജി എന്നിവരെ അണിനിരത്തി 1998 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ഹിറ്റായിരുന്നു.
Post Your Comments