GeneralLatest NewsMollywood

ദീർഘനാളായുള്ള ഒരാഗ്രഹം തുറന്നു പറഞ്ഞ് മല്ലിക സുകുമാരന്‍

മലയാളത്തിലെ യുവ സൂപ്പര്‍താരങ്ങളുടെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ ദീർഘനാളായുള്ള ഒരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. മകൻ പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് മല്ലികാ സുകുമാരൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തിരുവോണ ദിവസം രണ്ടു മക്കളും സകുടുംബം വീട്ടിലുണ്ടാകണമെന്നും. ഓണത്തിന്റെ അന്ന് ഷൂട്ടിങ്ങിന് ഇരുവരും നിർമ്മാതാക്കൾക്ക് ഡേറ്റ് നൽകരുതെന്ന് മക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.

എത്ര തിരക്കിലായാലും മക്കൾ തന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. എന്നാല്‍ മക്കൾ തിരക്കിലായതിനാൽ കൊച്ചുമക്കളുടെ അരികിൽ സമയം ചിലവഴിക്കാനാണ് ഇപ്പോൾ തനിക്കു താൽപര്യമെന്നും മല്ലിക പറയുന്നു. പ്രാർഥനയെയും അലംകൃതയയെയും നക്ഷത്രയെയും തനിക്കു കാണാതിരിക്കാനാവില്ലെന്നും അവർ പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സത്യസന്ധരായിരിക്കണം എന്ന ഉപദേശമാണ് മക്കൾക്ക് നൽകിയതെന്നും അവർ പറയുന്നു. ഭർത്താവ് സുകുമാരനെപ്പോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് പൃഥ്വിരാജിനുള്ളത്. എന്നാല്‍ ഇന്ദ്രജിത്ത് അൽപ്പം ഒതുങ്ങിയ പ്രകൃതക്കാരനാണെന്നും മല്ലിക പറയുന്നു

shortlink

Related Articles

Post Your Comments


Back to top button