പ്രതിഫലത്തിന്റെ പേരില്‍ സിനിമകള്‍ ഉപേക്ഷിക്കുകയും തമ്മില്‍ തള്ളുമായി നടക്കുകയും ചെയ്യുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ മാതൃകയാക്കേണ്ട രു താരമാണ് മൂന്ന് തവണ ഹോങ്കോങ്ങിലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സൂപ്പര്‍താരം ചൗ യുന്‍ ഫാറ്റ്. നാല്പതു വര്‍ഷം ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന് സമ്പാദിച്ച കോടിക്കണക്കിന് രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തിരിക്കുകയാണ് ചൗ.
ഏതാണ്ട് 714 ദശലക്ഷം ഡോളര്‍ വരും ഈ തുക. തന്റെ വില്‍പത്രത്തിലാണ് ചൗ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”ഈ പണമൊന്നും വാസ്തവത്തില്‍ എനിക്ക് അവകാശപ്പെട്ടതല്ല. ഞാന്‍ അതിന്റെ താത്കാലിക സൂക്ഷിപ്പുകാരന് മാത്രമാണ് താന്‍.”
Post Your Comments