താരസംഘടനായ അമ്മയില്‍ ഭിന്നത രൂക്ഷമാകുമ്പോള്‍ അതിനെ മുതലെടുക്കാന്‍ അമ്മയിലെ ഒരു വിഭാഗം. കഴിഞ്ഞ ദിവസം അമ്മ സംഘടനയ്ക്ക് എതിരെ വലിയ വിമര്‍ശനവുമായി ഡബ്ല്യുസിസി രംഗത്ത് എത്തിയതും അതിനു അമ്മയുടെ മറുപടി എന്ന പേരില്‍ ജഗദീഷും സിദ്ധിഖും രംഗത്ത് എത്തിയതും വലിയ വിവാദമാണ് സൃഷ്ടിച്ചത്. സംഘടനാ വിരുദ്ധ നിലപാടാണ് സിദ്ധിഖ് പറയുന്നതെന്നും അതിനെ തടയണമെന്നും അമ്മയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സിദ്ധിഖിനെ സംഘടന താക്കെത് ചെയ്യുമെന്നും ചില സൂചനകള്‍ ഉണ്ട്.
സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങള്‍ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കാനായിരുന്നുവെന്ന് സംഘടനയിലെ ഒരു വിഭാഗം. ഇപ്പോഴത്തെ വിവാദവിഷയങ്ങളില്‍ മോഹന്‍ലാലിനെ ബലിയാടാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നതെന്ന് സംഘടനയിലെ മുതിര്‍ന്ന ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ മാസം 19ന് നടക്കുന്ന അടിയന്തര എക്സിക്യുട്ടീവ് യോഗം വരെ ‘അമ്മ’യെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്ന കര്‍ശന നിര്‍ദേശ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ‘അമ്മ’ നിര്‍വാഹക സമിതിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ സിദ്ദിഖിനുണ്ട്. ജഗദീഷ് നല്കിയ ഔദ്യോഗിക വിശദീകരണത്തെ തള്ളിപ്പറഞ്ഞ സിദ്ദീഖ് മാധ്യമങ്ങളെ കണ്ടപ്പോള്‍ എക്സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. എന്തായാലും സംഘടനയിലെ ചേരി തിരിഞ്ഞുള്ള പ്രശ്നങ്ങള്‍ അമ്മയില്‍ മോഹന്‍ലാലിനെ പുറത്താക്കാനുള്ള രഹസ്യ നീക്കമാണ് നടക്കുന്നതെന്ന് കരുതാം.
Post Your Comments