മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് ആരാധകരുടെ പ്രിയ താരമായി മാറിയ പുതുമുഖ നായികയാണ് പ്രിയ പ്രകാശ്. തൊട്ടതെല്ലാം ട്രോളാകുന്ന ഒരവസ്ഥയിലാണ് പ്രിയ കുറച്ചു നാളുകളായി. പ്രിയയോടുള്ള വിരോധം കൊണ്ട് അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിന് ഡിസ്ലൈക്ക് മഴയായിരുന്നു. അതുകൂടാതെ പ്രിയ വാര്യരുടെ തെലുങ്ക് പരസ്യങ്ങൾക്ക് അടക്കം മോശം രീതിയിലുള്ള കമന്റുകളും ട്രോളുകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. താരത്തിനു കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ട്രോളൻമാർക്കു പണിയായി’ എന്ന തലവാചകത്തോടെ പ്രിയ വാര്യര്‍ പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലെ ‘കണ്ടു കണ്ടു കൊതികൊണ്ടു നിന്ന കുയിലേ’ എന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. ലൈ സിൻഡ്രം ബാധിച്ച കുട്ടികൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനായിരുന്നു പ്രിയയുടെ പാട്ടും അഭ്യർഥനയും. സഹായം നൽകാൻ സാധിക്കുന്ന ആളുകൾ ധനസഹായമായോ ആയോ അല്ലെങ്കിൽ ഒരുപാട്ടു പാടി പങ്കുവെക്കുകയോ ചെയ്താൽ അവർക്കൊരു സഹായമായിരിക്കുമെന്നും ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നതായും പ്രിയ വാര്യർ പറയുന്നു. ട്രോളാൻ വരുന്നവരും പ്രിയയുടെ ഇൗ നല്ല നീക്കത്തിന് പിന്തുണ നൽകുകയാണ് ഇപ്പോള്‍.
Post Your Comments