യുവ സംവിധായകന് രാജേഷ് ടച്ച്റിവറിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നായിക രേവതി. സെക്സ് ട്രാഫിക്കിനെ ക്കുറിച്ച് പറയുന്ന എന്റെ എന്ന ചിത്രം ഒരുക്കിയ രാജേഷിനെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നടി രംഗത്ത് എത്തിയത്.
മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും സംവിധായകനില്‍ നിന്നും നേരിടേണ്ടിവന്നുവെന്ന് രേവതി വെളിപ്പെടുത്തുന്നു. പാതിരാത്രി തന്റെ ഫോണിലേയ്ക്ക് മിസ്ഡ് കോള്‍ അടിക്കുകയും മോശപ്പെട്ട മെസേജുകള്‍ അയക്കുകയും ചെയ്തുവെന്നും രേവതി വെളിപ്പെടുത്തി. ഇതിനെയെല്ലാം ചോദ്യം ചെയ്ത തന്നെ ഒറ്റപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയുമാണ് സംവിധായകനും നിര്‍മാതാവും ചില അഭിനേതാക്കളും ചെയ്തതെന്നും രേവതി പറഞ്ഞു.
Post Your Comments