BollywoodGeneralLatest News

അച്ഛനെതിരെ ലൈംഗിക ആരോപണം; നിലപാട് വ്യക്തമാക്കി നന്ദിത

ബോളിവുഡിൽ മീ റ്റു ക്യാമ്പയിൻ ശക്തമാകുകയാണ്. നടൻ നാനാ പടേക്കറിന് എതിരെ ആരോപണ ഉന്നയിച്ച തനുശ്രീയ്ക്ക് പിന്നാലെ പല താരങ്ങളും തങ്ങൾ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ചു വെളിപ്പെടുത്തി രംഗത്ത് എത്തിക്കഴിഞ്ഞു. പ്രശസ്ത ചിത്രകാരനും സംവിധായിക നന്ദിത ദാസിന്റെ അച്ഛനുമായ ജതിൻ ദാസിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചുകൊണ്ട് ഒരു സ്ത്രീ രംഗത്ത്. ഇത്രയും നാൾ മീ റ്റു ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച നന്ദിത അച്ഛനെതിരെ വന്ന ആരോപണത്തെ തുടർന്ന് നിലപാട് മാറ്റുമോ എന്നായിരുന്നു സിനിമാ ലോകം ഉറ്റു നോക്കിയത്. എന്നാൽ തന്റെ നിലപാടിന് മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നന്ദിത.

 ലൈംഗിക പീഡനത്തെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചും മീ ടൂ വിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോൾ ചേരുന്നുവെന്നും ഒരാൾക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ ആ കാര്യത്തെക്കുറിച്ച് അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു. ‘മീ ടൂ മൂവ്മെന്റിനെ ശക്തമായി പിന്തുണയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ആവർത്തിച്ചു പറയുകയാണ്, എന്റെ ശബ്ദം ഇനിയും മീ ടൂവിനൊപ്പമായിരിക്കും. എന്റെ അച്ഛനു നേരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിരുപാധികം നിഷേധിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും സുരക്ഷിതമായി കാര്യങ്ങൾ തുറന്നു പറയാനുള്ള അവസരം ഒരുക്കണം, തുടക്കം മുതലേ നമ്മളവരെ കേൾക്കാൻ തയാറാവണം. അതേസമയം, ഉയർന്നു വരുന്ന ആരോപണങ്ങൾ ഈ മൂവ്മെന്റിന്റെ വീര്യം കെടുത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം’. – നന്ദിത പറയുന്നു.

പേപ്പർ മേക്കിങ് കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വർഷം മുൻപ് ജതിൻ ദാസിൽനിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് മീ ടൂ ക്യാംപെയ്നിൽ കൂടി വെളിപ്പെടുത്തിയത്. 

shortlink

Related Articles

Post Your Comments


Back to top button