GeneralMollywood

മോഹൻലാൽ വിചാരിച്ചാൽ പ്രശന്ങ്ങൾ പരിഹിക്കാനാകും; അമ്മയിലെ നാടകത്തെക്കുറിച്ച്‌ വിനയൻ

മലയാള സിനിമയിലെ താര സംഘടന അമ്മയിലെ ഭിന്നത വാർത്തകളിൽ നിറയുന്നു. ഈ സംഘടനയുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ഇപ്പോൾ സംഘടനയിൽ നടക്കുന്ന പ്രശ്നങ്ങൾ കാണുമ്പോൾ താൻ സ്വയം ആനന്ദിക്കുകയാണെന്നും തന്നെയും തിലകൻ ചേട്ടനേയുമൊക്കെ ഇൗ സംഘടനയും സൂപ്പർ താരങ്ങളും ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നും വിനയൻ പറയുന്നു.

വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടയയക്കുള്ളിൽ നടക്കുന്നതെന്ന് വിനയന്‍ പറയുന്നു. ദിലീപിന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്ന് ഇപ്പോൾ പറയുന്നവർ തനിക്കും തിലകൻ ചേട്ടനുമൊന്നും തൊഴിൽ ചെയ്യാൻ അവകാശമുണ്ടായിരുന്നത് ചിന്തിച്ചിരൂന്നില്ലെന്നും പറഞ്ഞ വിനയൻ അമ്മയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കണ്ട് ഞാൻ സ്വയം ആനന്ദിക്കുകയാണെന്നും കൂട്ടിച്ചേർത്തു. സംഘടനയിലെ പ്രശ്നങ്ങൾ ആദ്യം തൻ പറഞ്ഞപ്പോൾ എല്ലാവരും ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴിൽ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നിൽ നിന്നകറ്റിഎന്നും വിനയന്‍ പറയുന്നു.

വിനയൻ പറയുന്നതിങ്ങനെ .. ”ഇന്നലത്തെ സിദ്ദിഖിന്റെ വാർത്ത സമ്മേളനവും ഇന്ന് സിദ്ദിഖിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയുമെല്ലാം ശരിക്കും നാടകം കളിയല്ലേ? ജനങ്ങൾക്ക് ഇതൊന്നും മനസിലാകില്ലെന്നാണോ ഇവരുടെ വിചാരം. മോഹൻലാൽ പ്രാപ്തിയുള്ള ആളാണ്. അയാൾക്ക് ആരുടേയും മുഖം നോക്കേണ്ട കാര്യമില്ല, പ്രീതിപ്പെടുത്തുകയും വേണ്ട. അതുകൊണ്ട്തന്നെ മോഹൻലാൽ വിചാരിച്ചാൽ പ്രശന്ങ്ങൾ പരിഹിക്കാനാകും. പക്ഷെ, അദ്ദേഹം അത് ചെയ്യുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്.”

shortlink

Related Articles

Post Your Comments


Back to top button