GeneralKollywoodLatest News

നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയ ശേഷം അതിക്രമത്തിനു ശ്രമിച്ചു; മൊബൈല്‍ ഓഫ് ചെയ്ത് വലിച്ചെറിഞ്ഞു സംവിധായകനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

മീ ടു ക്യാമ്പയിന്‍ കോളിവുഡില്‍ ശക്തമാകുകയാണ്. പ്രമുഖ സംവിധായകന്റെ അതിക്രമത്തെക്കുറിച്ച് എഴുത്തുകാരിയുടെ തുറന്നു പറച്ചിലില്‍ സിനിമാ ലോകം ഞെട്ടലില്‍. കന്തസാമി, തിരുട്ടുപയലേ, തിരുട്ടുപയലേ 2 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ സുശി ഗണേശനെതിരെ വെളിപ്പെടുത്തലുമായി എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖല. വര്‍ഷങ്ങള്‍ക്ക് മുന്പ് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് ലീന.

താന്‍ ടെലിവിഷന്‍ ആങ്കറായി ജോലിയില്‍ പ്രവേശിച്ച സമയം യുവസംവിധായകനായ സുശി ഗണേശനെ ഇന്‍റര്‍വ്യൂ ചെയ്തിരുന്നു. ആ രാത്രി തിരിച്ച്‌ വീട്ടിലേക്ക് മടങ്ങാന്‍ ഓട്ടോ കാത്ത് നില്‍ക്കുകയായിരുന്ന തന്നെ വടപഴനിയിലല്ലേ വീട്, അവിടേക്ക് വിടാം എന്ന് പറഞ്ഞ് കാറില്‍ കയറ്റുകയും അതിനു ശേഷം സംവിധായകന്‍ മോശമായി പെരുമാറുകയും ചെയ്തതായി ലീന പറയുന്നു.

”താന്‍ കാറില്‍ കയറിയ ശേഷം പെട്ടെന്ന് കാറിന്‍റെ സെന്‍റര്‍ ലോക്ക് സംവിധാനം പ്രവര്‍ത്തിച്ചു. എല്ലാ ഡോറുകളും ലോക്കായി. സംവിധായകന്‍റെ സ്വഭാവവും മാറി. അയാള്‍ എന്‍റെ മടിയില്‍ നിന്ന് മൊബൈല്‍ കടന്നെടുത്ത് സ്വിച്ച്‌ ഓഫ് ചെയ്ത് കാറിനുള്ളില്‍ എവിടേക്കോ വലിച്ചെറിഞ്ഞു. അയാളുടെ അപ്പാര്‍ട്ടുമെന്‍റിലേക്ക് വരണമെന്ന് പറഞ്ഞ് വിരട്ടി. കാര്‍ ഓടിക്കൊണ്ടിരുന്നു. പകച്ചുപോയ ഞാന്‍, കാര്‍ നിര്‍ത്തണമെന്നും എന്നെ ഇറക്കിവിടണമെന്നും കെഞ്ചിപ്പറഞ്ഞു. എന്നാല്‍ അയാള്‍ കേട്ടില്ല. ഡോര്‍ തല്ലിപ്പൊളിക്കുമെന്നും ഉച്ചത്തില്‍ അലറി ബഹളം വയ്ക്കുമെന്നും പറഞ്ഞു. അയാള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുകൊണ്ടിരുന്നു. അക്കാലത്ത് ഞാന്‍ എന്‍റെ ബാഗില്‍ പതിവായി ഒരു ചെറിയ കത്തി കൊണ്ടുനടക്കുമായിരുന്നു. അന്ന് അത് എനിക്ക് രക്ഷയായി. ഞാന്‍ കത്തികാണിച്ചിട്ട് വണ്ടി എന്‍റെ വീടിനരികില്‍ നിര്‍ത്തി എന്നെ ഇറക്കാന്‍ പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്തു. കത്തികാണിച്ചുതന്നെ മൊബൈലും പിടിച്ചുവാങ്ങി. ഇന്ന് അവകാശങ്ങള്‍ക്ക് വേണ്ടി ഇത്രയധികം ശബ്ദമുയര്‍ത്തുന്ന എനിക്ക് അന്ന് ഇതൊന്നും ആരോടും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല – ലീന മണിമേഖല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button