
താരസംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഡബ്ല്യൂസിസി അംഗങ്ങള്‍ക്കെതിരെ നടി കെപിഎസി ലളിത. സംഘടനയ്ക്കുള്ളില്‍ നടക്കുന്ന പ്രശ്നം സംഘടനയില്‍ മാത്രമാണ് പറയേണ്ടത് അല്ലാതെ പുറത്തുളള ആളുകളെ കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുതെന്നു ലളിത പറയുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്ക്കും അഭിപ്രായവും പരാതിയും പറയാന്‍ പറ്റിയ സംഘടനയാണ് അമ്മയെന്നും പറഞ്ഞ കെപിഎസി ലളിത മോഹന്‍ലാലിനെതിരെ ആരോപണം ഉന്നയിച്ച നടിമാരെ വിമര്‍ശിച്ചു.
തന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ ആദ്യം അഭിനയിച്ച് ഒരു കുട്ടിയ്ക്ക് പിന്നീട് തുടര്‍ന്ന് അഭിനയിക്കാന്‍ കഴിയിക്കാതിരുന്ന സഹചര്യത്തില്‍ ആ കഥാപാത്രം ചെയ്യാന്‍ എത്തിയ ആളാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറയുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. അന്നൊന്നും അവര്‍ക്കൊന്നും യാതൊരു തരത്തിലുമുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും ലളിത കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. ലഫ്റ്റണല്‍ കേണലും ഒരുപാട് അവാര്‍ഡുകള്‍ നേടിയ നടന് കൂടിയാണ്. അദ്ദേഹത്തെ ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണെന്നും കെപിഎസി ലളിത പറഞ്ഞു.
Post Your Comments