
സിനിമാ മേഖലയിലെ മീ ടു ക്യാമ്പയിന് ശക്തമാകുമ്പോള്‍ വനിതാ താരങ്ങള്‍ക്കായി കൂട്ടായ്മ രൂപീകരിക്കാന്‍ തമിഴകവും ഒരുങ്ങുന്നു. തൊഴില്‍ രംഗത്ത് നേരിടുന്ന ചൂഷണങ്ങള്‍ സ്ത്രീകള്‍ ഓരോ ദിവസവും പുറത്തുവിടുന്ന സാഹചര്യത്തില്‍ വനിതകള്‍ക്കായി കൂട്ടായ്മ രൂപീകരിക്കുമെന്ന് നടികര്‍ സംഘം അധ്യക്ഷന്‍ വിശാല്‍ വ്യക്തമാക്കി.
ജൂനിയർ താരങ്ങൾ മുതൽ എല്ലാവരെയും ഉൾപ്പെടുത്തിയായിരിക്കും കൂട്ടായ്മ രൂപീകരിക്കുക. മൂന്നംഗ കമ്മിറ്റിയായിരിക്കും പരാതികള്‍ പരിശോധിക്കാന്‍ ഉണ്ടായിരിക്കുകയെന്നും വിശാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഈ കൂട്ടായ്മയില്‍ ചർച്ച ചെയ്ത് പരിഹരിയ്ക്കും. എല്ലാ സംഘടനകളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കും. സിനിമാ മേഖലയിൽ ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അത് ബന്ധപ്പെട്ടവരെ അറിയിക്കാൻ സ്ത്രീകൾ തയ്യാറാവണമെന്നും സുരക്ഷിതമായ തൊഴിലിടം ഒരുക്കുകയാണ് ലക്ഷ്യമെന്നും വിശാൽ ചെന്നൈയിൽ പറഞ്ഞു.
Post Your Comments