മീ ടു ക്യാമ്പയിന് ശക്തമാകുമ്പോള്‍ സിനിമാ മേഖല പ്രതിസന്ധിയില്‍ ആകുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. ബോളിവുഡിലും കോളിവുഡിലും പല താരങ്ങളും സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിക്കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡിലെ പ്രസ്ത സിനിമാ നിർമ്മാതാവ് സുഭാഷ് ഗായിക്കെതിരെ ലൈംഗീക ആരോപണമുന്നയിച്ച് നടിയും മോഡലുമായ കേറ്റ് ശര്‍മ്മ. ശനിയാഴ്ച മുംബൈയിലെ വെഴ്സേവ പൊലീസ് സ്റ്റേഷനിൽ കേറ്റ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുകയാണ്. സിനിമയുടെ കാര്യം സംസാരിക്കാനായി വീട്ടില്‍ വരാന്‍ പറയുകയും നിര്‍ബന്ധപൂര്‍വ്വം കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു.
ആഗസ്റ്റ് ആറിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. താരം പരാതിയില്‍ പറയുന്നത് ഇങ്ങനെ… ”അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരിൽ എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് തന്നോട് ഗായിക്കിന് മസാജ് ചെയ്ത് കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോൾ ഞാന്‍ ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിട്ട് വരെ അദ്ദേഹത്തിന് മസാജ് ചെയ്ത് കൊടുത്ത ശേഷം വാഷ് റൂമില്‍ കൈകഴുകാനായി പോയി എന്നാല്‍ ഗായിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ പിന്തുടര്ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തു”
അസ്വസ്ഥയായ താന്‍ വീട്ടിൽ പോകണമെന്ന് പറയുകയും എന്നാല്‍ അന്നേ ദിവസം അയാളോടൊപ്പം തങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് കേറ്റ് പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ നിര്‍മ്മാതാവ് നിഷേധിച്ചു.
മീ ടുവിനെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന തനിക്ക് നേരെ പ്രശസ്തിക്ക് വേണ്ടി ചിലര്‍ ഉയര്‍ത്തുന്നതാണ് ഈ ആരോപണംമെന്നു സുഭാഷ് ഗായിക്ക് ട്വീറ്റ് ചെയ്തു. എന്തു തന്നെയായാലും അക്കാര്യം എന്റെ അഭിഭാഷകന് കൈകാര്യം ചെയ്യും സുഭാഷ് ട്വിറ്ററിൽ കുറിച്ചു.
Post Your Comments