GeneralLatest NewsMollywood

നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളുമായി സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകാര്‍

മലയാള സിനിമയില്‍ താര സംഘടനയ്ക്കെതിരെ തുറന്ന പോരുമായി നടിമാര്‍. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിമാര്‍ താര സംഘടന അമ്മയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തുവന്നിരുന്നു. അതിന്റെ പേരില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിക്ക് നേരെ സൈബര്‍ ആക്രമണം.

അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച്‌ വാര്‍ത്താസമ്മേളനം നടത്തിയ നടിമാര്‍ക്ക്
എതിരെ അശ്ലീല പദപ്രയോഗങ്ങളാണ് നടന്മാരുടെ ഫാന്‍സുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ നടത്തിയിരിക്കുന്നത്. ഡബ്ലൂസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അശ്ലീല പദപ്രയോഗങ്ങളും അസഭ്യവര്‍ഷവും നടത്തിയിരിക്കുന്നത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി നിലകൊണ്ട തങ്ങളെ അപമാനിക്കുന്ന സമീപനമാണ് പ്രസിഡന്‍റ് കൂടിയായ നടന്‍ മോഹന്‍ലാലില്‍നിന്നുണ്ടായതെന്ന് രേവതി, പാര്‍വതി, അഞ്ജലി മേനോന്‍, രമ്യാ നമ്ബീശന്‍, പദ്മപ്രിയ, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍, ബീനാപോള്‍, അര്‍ച്ചന പദ്മിനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പതിനഞ്ചു വര്‍ഷമായി സിനിമാ രംഗത്തുള്ള നടിക്കെതിരെ ആക്രമണം നടന്നിട്ട് സംഘടനയില്‍നിന്ന് വേണ്ടത്ര പിന്തുണകിട്ടിയില്ലെന്നും താരങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button