
മലയാളത്തിന്റെ യുവതാരനിരയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത താരം താന്‍ വാങ്ങിയ അഡ്വാൻസ് നഷ്ടപരിഹാരം സഹിതം തിരിച്ചു കൊടുത്തുവെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പലരില്‍ നിന്നും വാങ്ങിയ അഡ്വാൻസ് തിരികെ നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇത് തുറന്നു പറയുന്നത്.
”പലരിൽ നിന്നുമില്ല, രണ്ടു പേരിൽ നിന്ന്. എനിക്ക് ആ കഥകൾ ശരിയാകില്ല എന്നതുകൊണ്ടാണു അഡ്വാൻസ് തിരിച്ചു കൊടുത്തത്. അവർക്കുപോലും എന്നോടു പരാതിയുണ്ടാകില്ല. കള്ളത്തരം കാണിച്ചു ജീവിച്ചിട്ടെന്തുകാര്യം ” ഫഹദ് പറയുന്നു
Post Your Comments