ബാലതാരമായി സിനിമയില്‍ എത്തിയ നടന് കാളിദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തിക്കഴിഞ്ഞു. ദേശീയ പുരസ്കാരം നേടിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രമാണ് കാളിദാസ് ബാലതാരമായി അവസാനം വേഷമിട്ടത്. അതിനു ശേഷം പിന്നീട് കാളിദാസ് സ്ക്രീനിലെത്തുന്നത് 2016ല്‍ നായകനായാണ്. അമുദേശ്വര്‍ സംവിധാനം ചെയ്ത ‘മീന്‍കുഴമ്പും മണ്‍പാനയും’ എന്ന ചിത്രത്തിലൂടെ.
ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് സിനിമയില്‍ വന്ന ഗ്യാപ്പിനെക്കുറിച്ച് പറയുന്നു. ബാലതാരമായി തുടരാതിരുന്നതിന് പിന്നില്‍ മാതാപിതാക്കളുടെ തീരുമാനമായിരുന്നെന്ന് കാളിദാസ് പറഞ്ഞിട്ടുണ്ട്. തന്റെ പഠനത്തെ ബാധിക്കും എന്നതിനാലാണ് അവര്‍ അത്തരമൊരു തീരുമാനമെടുത്തതെന്നും കാളിദാസ് പറയുന്നു.
കാളിദാസ് ജയറാമിന്റെ മലയാളത്തിലെ നായകനായുള്ള അരങ്ങേറ്റം എബ്രിഡ് ഷൈനിന്റെ പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു. ജീത്തു ജോസഫ് , മിഥുന് മാനുവല്‍ തോമസ്, സന്തോഷ് ശിവന് എന്നിവരുടെ ചിത്രങ്ങളുടെ തിരക്കിലാണ് കാളിദാസ്. അതിനൊപ്പം അല്‍ഫോന്‍സ് പുത്രന്റെ തമിഴ് ചിത്രത്തിലും താരം അഭിനയിക്കും.
Post Your Comments