മലയാളം ടെലിവിഷന്‍ ഷോകളില്‍ ജനപ്രീതി നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ്. ഷോ അവസാനിച്ചെങ്കിലും അതിലെ മത്സരാര്‍ത്ഥികള്‍ ഇപ്പോഴും ഒരേ കുടുംബം പോലെ സൗഹൃദം പുറത്തും സൂക്ഷിക്കുന്നുണ്ട്. അതിനു തെളിവാണ് ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളായ അർച്ചന സുശീലൻ തിരുവനന്തപുരത്ത് ആരംഭിച്ച പത്തിരിക്കടയുടെ ഉത്ഘാടനം. വൻ പരിപാടികളോടെ ഉദഘാടനം നടന്ന പത്തിരീസിൽ അതിഥികളായി ബിഗ് ബോസ് കുടുംബത്തിലെ സാബു, അരിസ്റ്റോ സുരേഷ് , ദിയ സന , ദീപൻ മുരളി , അനൂപ് ചന്ദ്രൻ , ബഷീർ ബാഷി , രഞ്ജിനി ഹരിദാസ് എന്നിവരെല്ലാമെത്തി.
എന്നാൽ ബിഗ് ബോസ്സിലെ ഹിറ്റ് താരമായ പേർളിയോ ശ്രീനിഷോ ഷിയാസോ അതിഥിയോ പങ്കെടുത്തില്ല. ഇവരെയാരെയും ക്ഷണിച്ചിട്ടില്ലെന്നാണ് സൂചന. അർച്ചനയും പേർളിയും ബിഗ് ബോസില്‍ വച്ചും അത്ര രസത്തില്‍ ആയിരുന്നില്ല. ശ്രീനിഷുമായുള്ള പ്രണയം പേളിയുടെ നാടകം മാത്രമായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായിരുന്നു. പേളിയുമായുള്ള സൗഹൃദത്തെ തുടർന്നാണ് അര്‍ച്ചന മറ്റുള്ളവരെയും തന്റെ കടയുടെ ഉത്ഘാടനത്തിനു ക്ഷണിക്കാത്തതെന്നും റിപ്പോർട്ടുകള്‍
Post Your Comments