സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന് ശക്തമായിക്കഴിഞ്ഞു. ജോലി സ്ഥലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ പല നടിമാരും തുറന്നു പറഞ്ഞത് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയാകുകയാണ്. മലയാള സിനിമയില്‍ എംഎല്‍എ കൂടിയായ മുകേഷിന്റെ പേരും മീ ടൂവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു. ഇപ്പോള്‍ മീ ടുവില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു ചാലഞ്ച് തുടങ്ങുന്നതിനെക്കുറിച്ച് നടിയും അവതാരികയുമായ റോസിന് ജോളി വ്യക്തമാക്കുന്നു.
പണം കടം വാങ്ങിയ ശേഷം തിരിച്ച് തരാമെന്നുള്ള വാക്ക് പാലിക്കാത്തവര്‍ക്കെതിരെയാണ് റോസിന്റെ മീ ടൂ. ഇതിനൊപ്പം ജീവിതത്തില്‍ സെറ്റില്‍ഡ് ആയിട്ടും പണം തിരികെ തരാത്തവര്‍ക്ക് ഒരു മുന്നറിയിപ്പം റോസിന് നല്‍കുന്നുണ്ട്. എന്നാല്‍ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ക്യാമ്ബയിനെ പരിഹസിക്കുന്നതാണ് റോസിന്റെ ആശയമെന്ന് വിമര്‍ശനമുയര്‍ന്നു. സംഭവം വിവാദമായി മാറിയതിനെത്തുടര്‍ന്ന് റോസിന് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
Post Your Comments