
സിനിമാ മേഖലയില്‍ മീ ടു ക്യാംബയിന് ശക്തമാകുകയാണ്. പല നടിമാരും സംവിധായകര്‍ക്കും നടന്മാര്ക്കും എതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ഈ അവസരത്തില്‍ ബോളിവുഡിലെ വിവാദ നായിക കങ്കണ റണാവത് നടന് ഋത്വിക് റോഷനെതിരെ വീണ്ടും രംഗത്ത്. ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ റണാവത്. ഋത്വിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു.
കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ.. “വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും സത്യമാണ്. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര് ഇപ്പോഴുമുണ്ട്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഞാന്‍ ഋത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്.” സീ ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് കങ്കണ ഋത്വികിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചത്.
Post Your Comments