
മീ ടു ക്യാമ്പയിന് ശക്തമാകുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടന് സല്മാന് ഖാന്റെ പഴയ ഒരു അഭിമുഖം ചര്‍ച്ചയാകുന്നു. സിനിമാ ജീവിതത്തില്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്ന വ്യക്തിയാണ് സല്മാന്. പല പ്രണയങ്ങളും സല്‍മാന്റെ പേരില്‍ ചര്‍ച്ചയായിരുന്നു. അതില്‍ വിവാദമായ ഒരു പ്രണയമായിരുന്നു സല്‍മാനും ഐശ്വര്യയും.
സല്മാന് ഐശ്വര്യ പ്രണയത്തില്‍ താരം ഐശ്വര്യയെ മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ക്ക് സല്മാന് നല്കിയ മറുപടിയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നത് ഇങ്ങനെ..” ഞാന്‍ ഒരാളെ തല്ലണമെങ്കില്‍ നന്നായി ദേഷ്യം വരണം. തല്ലുകയാണെങ്കില്‍ എന്റെ എല്ലാ ശക്തിയും ഉപയോഗിക്കും. ഞാന്‍ ശരിക്കും തല്ലിയെങ്കില്‍, അവള് അതിജീവിക്കില്ലായിരുന്നു”
നീണ്ട പ്രണയത്തിനൊടുവില്‍ 2002ല്‍ ഈ പ്രണയം വേര്‍പിരിഞ്ഞു.
Post Your Comments