GeneralLatest NewsMollywood

ഓര്‍മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല; കുറവ് നോക്കി പുറത്താക്കിയാല്‍ എല്ലാവരെയും പുറത്താക്കേണ്ട സാഹചര്യമാകും സംഘടനയ്ക്ക്; ഭാഗ്യലക്ഷ്മി

മീ ടു ക്യാമ്പയിന്റെ അലയടികള്‍ കേരളത്തില്‍ ശക്തമാകുന്നു. നടനും എം എല്‍ എ യുമായ മുകേഷിനെതിരെ ആരോപണം ഉന്നയിച്ച സിനിമാ പ്രവര്‍ത്തക ടെസിന്റെ ആരോപണങ്ങള്‍ക്ക് മുകേഷ് തന്നെ മറുപടി പറയണമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘വിഷയത്തില്‍ പ്രതികരിക്കേണ്ടത് എംഎല്‍എ കൂടിയായ മുകേഷിന്റെ കടമയാണ്. എന്താണ് യാഥാര്‍ഥ്യമെന്ന് മുകേഷ് പറയണം. ഓര്‍മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല. ഒന്നുമില്ലെങ്കില്‍ അത് പറയണം. ഓര്‍മയില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല. എന്തുപറഞ്ഞാലും ഉടനെ പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണല്ലോ പൊതുവെ നമ്മൾ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്ന്.- ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത്കൂടാതെ എല്ലാ ആരോപണങ്ങള്‍ക്കും താരസംഘടനയായ അമ്മ മറുപടി പറയണം എന്ന് പറയുന്നത് ശരിയല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ” 400ലധികം അംഗങ്ങളുള്ള സംഘടനയാണ് അമ്മ. 400 പേരും നാനൂറ് സ്വഭാവക്കാരായിരിക്കും. ഓരോരുത്തരുടെയും കുറവ് നോക്കി പുറത്താക്കിയാല്‍ എല്ലാവരെയും പുറത്താക്കേണ്ട സാഹചര്യമാകും മിക്കവാറും സംഭവിക്കുക”.– ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button