പൃഥ്വിരാജ് സിനിമയില്‍ താരാധിപത്യം ഉറപ്പിച്ച ശേഷം അദ്ദേഹത്തിനെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊതുവേ ഒരു ആക്ഷേപം ഉണ്ടായിരുന്നു.
പൃഥ്വിരാജ് തന്നെ പലയിടത്തും അത് വ്യക്തമാക്കിയിട്ടുണ്ട്, എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനോട് ഒരു അഭിമുഖ പരിപാടിയില്‍ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ.
ഒരു ലോബി ഒന്നും എതിരായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ പൃഥ്വിരാജ് വളര്‍ന്നിട്ടില്ല. ഒരാള്‍ ഒരുപാട് വളര്‍ന്നു കഴിയുമ്പോഴും ഒരാള്‍ ഒരുപാട് വളര്‍ന്നു കഴിയുമ്പോഴും മിടുക്കനാകുമ്പോഴുമാണ് ഒരാള്‍ക്ക് ശത്രുക്കള്‍ ഉണ്ടാകുന്നത്, അല്ലാത്ത ഒരാളോട് ശത്രുത തോന്നേണ്ട കാര്യമില്ല. പൃഥ്വിരാജിനോടുള്ള ഇഷ്ടകുറവ് കൊണ്ടല്ല ഇങ്ങനെ പറയുന്നത്,ഞാന്‍ എന്റെ അഭിപ്രായമാണ് തുറന്നു പറഞ്ഞത്, അദ്ദേഹത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ ഇനിയുമേറെ സമയമുണ്ട്.
Post Your Comments