മലയാളത്തിന്റെ മെഗാതാരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകരാകുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു സംവിധായകന് ഷാജി കൈലാസ്. എന്നാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്. നാല് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച പ്രോജക്ടുകളായിരുന്നു അവയെന്നും പിന്നീട് അതെല്ലാം ഉപേക്ഷിച്ചിരുന്നതായും ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസിന്റെ കുറിപ്പ്
4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു.
ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു.
Post Your Comments