BollywoodGeneralLatest NewsMollywood

സണ്ണി ലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം; എതിര്‍പ്പുമായി ഹിന്ദു സംഘടന

ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. പോണ്‍ ഇന്റസ്ട്രിയില്‍ നിന്നും മുഖ്യധാരാ സിനിമാ മേഖലയിലേയ്ക്ക് കടന്നു വന്ന സണ്ണി തെന്നിന്ത്യന്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

വീരമാദേവി എന്ന ചരിത്ര സിനിമയുമായാണ് സണ്ണി തെന്നിന്ത്യയിലെയ്ക്ക് എത്തുന്നത്. ഈ സിനിമയ്ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം. താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ണാടക രക്ഷണ വേദികയാണ് പോസ്റ്റര്‍ കത്തിച്ചുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചരിത്ര പ്രാധാന്യമുളള വീരമാദേവിയായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു രക്ഷണ വേദികയുടെ അംഗമായ ഹരീഷ് വ്യക്തമാക്കി. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സണ്ണി ലിയോണ്‍ വീരമാദേവിയയാിട്ടുള്ള പോസ്റ്റര്‍ കീറുകയും ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ കത്തിച്ചുള്ള പ്രതിഷേധവും അരങ്ങേറിയിരിക്കുന്നത്. വടിവുധയന്‍ സംവിധാനം ചെയ്യുന്ന വീരമാദേവി ഉടന്‍ തീയറ്ററുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ സ്റ്റീവ്സ് കോര്‍ണറിന്‍റെ ബാനറില്‍ പോണ്‍സെ സ്റ്റീഫന്‍ ആണ് നിര്‍മിക്കുന്നത്. ചിത്രത്തിനായി വാള്‍ ഉപയോഗിക്കുന്ന രീതിയും കുതിര സവാരിയും സണ്ണി ലിയോണ്‍ അഭ്യസിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button