GeneralKollywood

ഇത് മോഷണവും വഞ്ചനയും; തിയറ്ററില്‍ മുന്നേറുന്ന ചിത്രത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകന്‍

സിനിമ മേഖയലില്‍ വീണ്ടും മോഷണം. തെന്നിന്ത്യന്‍ താരം വിജയ്‌ സേതുപതിയും തൃഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രമാണ് 96. ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയില്‍ ആയപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും പൈസ മുടക്കി വിജയ്‌ സേതുപതി തന്നെ ചിത്രത്തെ തിയറ്ററില്‍ എത്തിക്കാന്‍ നടപടികള്‍ ചെയ്തു. മികച്ച പ്രേക്ഷ പിന്തുണ നേടുന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി ചലച്ചിത്ര പ്രവര്‍ത്തകന്‍ വിച്ചു രംഗത്ത്.

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്പ്  ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് താന്‍ ഈ കഥ പറഞ്ഞിരുന്നുവെന്നും അത് മോഷ്ടിച്ചാണ് 96 നിര്‍മ്മിച്ചതെന്നുമാണ് വിച്ചു എന്നയാളുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ ആരോപണം

വിച്ചുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

96 എന്ന സിനിമ എന്റെ കഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കഥ. ഞാന്‍ ജീവിച്ച എന്റെ കഥ. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവായ നന്ദഗോപാലിനോട് ഞാന്‍ ഈ കഥ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോള്‍ പറയുന്നത് വെറും പ്രശസ്തിക്കു വേണ്ടിയല്ല. എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമില്ല. ജനങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ് സിനിമാലോകം എത്രത്തോളം അധപതിച്ചതാണെന്ന് ജനങ്ങള്‍ മനസിലാക്കണം.’ കഴിവുള്ളവര്‍ക്ക് അവസരം നല്‍കില്ല. മറിച്ച്‌ അത്തരം ആളുകളില്‍ നിന്ന് മോഷ്ടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ സംവിധായകന്‍ പ്രേമിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ കഥ ഞാന്‍ വീണ്ടും സിനിമയാക്കും.

നിങ്ങളുടെ സിനിമയേക്കാള്‍ വലുതും മികച്ചതും ആയിരിക്കും ആ ചിത്രം. ഒരു പക്ഷേ, ഇക്കാര്യം നിങ്ങളുടെ ചെവിയില്‍ എത്തില്ലായിരിക്കാം. എന്നാല്‍ നിങ്ങളെക്കാള്‍ മികച്ചത് ഞാനാണെന്ന് തെളിയിച്ചതിനു ശേഷം ഇത് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. നിര്‍മാതാവ് നന്ദഗോപാലിനും സംവിധായകന്‍ പ്രേമിനും നന്ദിയുണ്ട്. നിങ്ങളെപ്പോലെയുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഊര്‍ജം നശിച്ചു പോയേനെ!’

shortlink

Related Articles

Post Your Comments


Back to top button