GeneralLatest NewsMollywood

ദിലീപ് ഇപ്പോൾ സംഘടനയുടെ ഭാഗമല്ല; നടപടിയെടുക്കാനാകില്ലെന്നു മോഹൻലാൽ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രേവതി, പദ്മപ്രിയ, പാർവതി എന്നീ നടിമാര്‍ മൂന്നാമതും കത്ത് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ യോഗത്തില്‍ ഇത് സംബന്ധിച്ചുണ്ടായ ചര്‍ച്ചയില്‍ ദിലീപിനെതിരെ ‘അമ്മ’ എക്സിക്യൂട്ടീവിന് നടപടിയെടുക്കാനാകില്ല എന്നാണ് നിലപാട്.

നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും എന്ന് ജനറൽ ബോഡി വിളിച്ചു ചേർക്കാനാകും എന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും സംഘടന അധ്യക്ഷന്‍ പറയുന്നു. മുമ്പ് തിലകൻ അടക്കമുള്ളവർക്കെതിരെ എക്സിക്യൂട്ടീവ് മാത്രം യോഗം ചേർന്ന് ‘അമ്മ’ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദിലീപ് ഇപ്പോൾ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നുമാണ് അന്നും ഇന്നും ‘അമ്മ’യുടെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button