മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോ വാര്‍ത്തകളില്‍ നിറഞ്ഞത് ഷോയിലെ പ്രണയത്തിലൂടെയാണ്. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഷോയില്‍ വിജയിക്കാനുള്ള നാടകമാണ് ഈ പ്രണയമെന്നു വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് അറിയിച്ചിരിക്കുകയാണ്.
വീട്ടുകാരുടെ സമ്മതത്തെക്കുറിച്ചോര്ക്കുമ്പോള് ആശങ്കയുണ്ടെന്നു ഇരുവരും ആദ്യം അഭിപ്രായപ്പെട്ടെങ്കിലും തന്റെ മമ്മി ഈ ബന്ധത്തിന് സമ്മതിച്ചെന്ന് പേളി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവരും ആരാധകരെ കാണാനെത്തിയിരിക്കുകയാണിപ്പോള്. പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിഗ് ബോസിന്റെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്.
പരിപാടിയില്‍ ആരാധകന് ഗാനം ആലപിച്ചപ്പോള്‍ പേളിയും ശ്രീനിയും ഒരുമിച്ച് ചുവട് വെച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേളിയും ഈ സന്തോഷം പങ്കുവെച്ചിരുന്നു.
Post Your Comments