താരങ്ങളില്‍ പലരും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നവരാണ്. സാമൂഹികമായ വിഷയങ്ങളില്‍ പലപ്പോഴും അഭിപ്രായം രേഖപ്പെടുത്താറുണ്ട് ഇവരില്‍ പലരും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും സജീവമായി ചര്‍ച്ച നടത്തുന്ന നടിമാരില്‍ ഒരാളായ സോനം കപൂര്‍ ട്വിറ്ററില്‍ നിന്ന് തല്ക്കാലം മാറിനില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്. ട്വിറ്ററര്‍ നെഗറ്റീവ് ആയിയെന്ന് പറഞ്ഞാണ് സോനം കപൂര്‍ ട്വിറ്റര്‍ വിടുന്നത്.
”ട്വിറ്റര്‍ വിടാൻ പോകുന്നു. ഇത് നെഗറ്റീവാണ്. എല്ലാവര്ക്കും സമാധാനവും സ്നേഹവും” എന്നാണ് സോനം കപൂര്‍ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. സോനം കപൂര്‍ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചര്ച്ചയാകുകയു ട്രോളാകുകയും ചെയ്തിനു പിന്നാലെയാണ് ട്വിറ്റില്‍ നിന്ന് മാറിനില്ക്കാൻ താരം തീരുമാനിച്ചത്.
Post Your Comments