മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള താര സംഘടന അമ്മയുടെ നിര്‍ണ്ണായക യോഗം നിന്ന് കൊച്ചിയില്‍ നടക്കുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിന് പിന്നാലെ നടിയും സുഹൃത്തുക്കളും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നും സൂചന.
കൂടാതെ പ്രളയ ദുരിതത്തില്‍ കുടുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് താരസംഘടനയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ നടത്താനും ആലോചിക്കുന്നുണ്ടെന്ന് മുന്‍പ് സംഘടനാഭാരവാഹികള്‍ അറിയിച്ചിരുന്നു. നേരത്തെ സുനാമി ദുരന്തമുണ്ടായപ്പോള്‍ പ്രത്യേക ഷോ നടത്തി ധനസമാഹരണം നടത്തിയിരുന്നു. വിദേശത്ത് പരിപാടി നടത്തി ഫണ്ട് ശേഖരിക്കാനുള്ള നീക്കത്തിലാണ് സംഘടന. ശനിയാഴ്ച ചേരുന്ന യോഗത്തിലെ പ്രധനാ കാര്യവും ഇതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Post Your Comments