ഗോഡ്ഫാദര്‍ എന്ന സിനിമയിലേക്ക് നടി കനകയെ സിദ്ധിഖ് ലാല്‍ ടീമിന് പരിചയപ്പെടുത്തിയത് താനാണെന്ന് നടന്‍ മുകേഷ്. പക്ഷെ കനകയെ ആദ്യമായി കണ്ട സിദ്ധിഖ് ലാല്‍ ടീം തന്റെ പുതിയ ചിത്രത്തിലെ നായികയെ കണ്ടു ശരിക്കും അമ്പരന്നതായി മുകേഷ് പറയുന്നു. വലിയ ഒരുക്കങ്ങളില്ലാതെ സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചും, മുടി മുകളിലോട്ട് ഉയര്‍ത്തി കെട്ടിയുമൊക്കെ ഒരു പ്രത്യേക കോലത്തിലാണ് കനക സംവിധായകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്നും, കനകയെ കണ്ടതോടെ സിദ്ധിഖ് ലാല്‍ ടീമിന്റെ പാതിജീവന്‍ ഇല്ലാതായയെന്നും മുകേഷ് പങ്കുവെയ്ക്കുന്നു.
ഇതാണോ താന്‍ പറഞ്ഞ നടിയെന്നു ഒരു പരുങ്ങലോടെ സംവിധായകര്‍ ചോദിച്ചുവെന്നും മുകേഷ് പറയുന്നു. എന്നാല്‍ കനക സിനിമയ്ക്ക് യോജ്യമായ വേഷത്തില്‍ എത്തിയതോടെ ഇത് തന്നെയാണ് തങ്ങളുടെ സിനിമയിലെ നായികയെന്ന് സിദ്ധിഖ് ലാല്‍ ടീം തീരുമാനിച്ചതായും മുകേഷ് ഓര്‍ക്കുന്നു. ചിത്രത്തിലെ മുകേഷ് കനക കോമ്പിനേഷന്‍ പിന്നീടു മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു.
1991-ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ചിത്രമായി മാറി. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഗോഡ്ഫാദര്‍ തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചു എന്നതാണ് മറ്റൊരു ചരിത്രനേട്ടം.
നാടകാചാര്യന്‍ എന്‍എന്‍ പിള്ള അഞ്ഞൂറാന്‍ എന്ന കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ് തിലകന്‍ ഇന്നസെന്റ് ഭീമന്‍ രഘു സിദ്ധിഖ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നടി ഫിലോമിനയുടെ ആനപ്പാറ അച്ചാമ്മ എന്ന വേഷവും ജനശ്രദ്ധ നേടിയെടുത്തു.
Post Your Comments