![](/movie/wp-content/uploads/2018/10/Untitled-1-copy-7.png)
നിരവധി നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് വിനയന്‍. അതില്‍ ഒരാളായിരുന്നു നടി ദിവ്യ ഉണ്ണി. ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ദിവ്യ ഉണ്ണി അഭിനയിക്കുമ്പോള്‍ പതിനഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം, കാഴ്ചയില്‍ തീരെ ചെറിയ കുട്ടിയെന്നു തോന്നിക്കുന്ന ദിവ്യ ഉണ്ണിയെ വിനയന്‍ സെലക്റ്റ് ചെയ്തതില്‍ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ഉള്‍പ്പടെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് വിനയന്‍.
തമിഴിലെ പല നടിമാരെയും വിതരണക്കാര്‍ നിര്‍ദേശിച്ചുവെന്നും , പക്ഷെ താന്‍ ദിവ്യ ഉണ്ണിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു. ചിത്രത്തിന്റെ റഷ് അടിച്ചു കണ്ടപ്പോഴാണ് അവരും ഓക്കേ ആയത്. ചിലയിടങ്ങില്‍ ശ്രീദേവിയുടെ മുഖച്ഛായ ദിവ്യ ഉണ്ണിക്ക് ഉണ്ടെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.
1996-ല്‍ പുറത്തിറങ്ങിയ ‘കല്യാണ സൗഗന്ധികം’ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയും നടി ദിവ്യ തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ ശ്രദ്ധിക്കുന്ന താരമായി മാറുകയും ചെയ്തു.
Post Your Comments