ഹോളിവുഡിലും ബോളിവുഡിലും ശക്തമായ മീ ടു ക്യാംപയിന്റെ ഭാഗമായി സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പല താരങ്ങളും വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് നടന് അടൂര്‍ ഭാസിയില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് നടി കെപിഎസി ലളിത.
”ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി.ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര് അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്. അന്ന് അയാള്‍ക്കെതിരേ ആര്‍ക്കും ഒന്നും പറയാനാകില്ല. അങ്ങേര് സിനിമാ ലോകം അടക്കിവാണിരുന്ന കാലമാണ് അങ്ങേര് പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അതില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി. പരാതി പറഞ്ഞാലും കാര്യമില്ല”.
Post Your Comments