ബിഗ് ബോസ് ഷോയില്‍ ഏറ്റവും അധികം ചര്‍ച്ചയായ ഒന്നാണ് പേളി ശ്രീനിഷ് പ്രണയം. ഷോയില്‍ വിജയിയാകാന്‍ ഇരുവരും നടത്തുന്ന നാടകമാണ് ഈ പ്രണയമെന്നു സഹ മത്സരാര്‍ത്ഥികള്‍ വരെ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം സീരിയസ് ആണെന്ന് തുറന്നു പറയുകയാണ് പേളി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
”ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്‍ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസ് ഹൌസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗേജ്മെന്റ് ഉടൻ നടക്കും, കല്യാണം ഉടൻ തന്നെ ഉണ്ടാകും”
Post Your Comments