GeneralKollywoodNEWS

അഴിമതിക്ക് ആപ്പ് വെച്ച് വിജയ്‌; മുഖ്യമന്ത്രിയായി സ്ഥാനമേറ്റാല്‍? വിജയിടെ മറുപടിയില്‍ തലകുനിച്ച് സോഷ്യല്‍ മീഡിയ

രജനീകാന്തിനെ പോലെ തമിഴ് ജനതയുടെ മറ്റൊരു വികാരമാണ് സൂപ്പര്‍ താരം വിജയ്‌. രജനിയും കമലുമൊക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയപ്പോള്‍ അതില്‍ നിന്നൊക്കെ മൗനം പാലിക്കുകയായിരുന്നു ഇളയദളപതി.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സൂചന നല്‍കി വിജയ്‌ തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റാല്‍ ആദ്യം എന്ത് ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന് ചങ്കൂറ്റത്തോടെ താരം മറുപടി നല്‍കുകയും ചെയ്തു.

അഴിമതി ഇല്ലാതാക്കുമെന്നായിരുന്നു സൂപ്പര്‍ നായകന്റെ മാസ് മറുപടി. എന്നാല്‍ രൂപികരിക്കുന്ന പുതിയ സര്‍ക്കാരില്‍ താന്‍ മുഖ്യമന്ത്രിയുടെ റോള്‍ അല്ല വഹിക്കുന്നതെന്നും തെരഞ്ഞെടുപ്പിനും മുന്‍പേ സര്‍ക്കാര്‍ രൂപികരിക്കുക എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും വിജയ്‌ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button