GeneralLatest NewsMollywood

തെറി പറയരുത്. ആരെയും തുപ്പരുത്; ഭാര്യ മുന്നോട്ട് വച്ച നിബന്ധനകളെക്കുറിച്ച് സാബു

ബിഗ്‌ ബോസ് മലയാളം പതിപ്പ് വിജയി ആയത് നടന്‍ സാബുവാണ്. ഈ ഷോയില്‍ വന്നത് വിജയിക്കണം എന്ന് ആഗ്രഹിച്ചല്ലെന്നും പ്രൈസ് മണി എത്രയാണെന്ന് ആദ്യം താന്‍ അന്വേഷിച്ചിരുന്നില്ലെന്നും സാബു ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഈ ഷോയിലെയ്ക്ക് പോകും മുന്പ് തന്റെ ഭാര്യയോട് ചോദിച്ചത് എന്തൊക്കെ അവിടെ ചെയ്‍തുകൂട എന്നാണ്. ”ആരെയും ഇടിക്കരുത് എന്നാണ് ഭാര്യ ആദ്യം പറഞ്ഞത്. തെറി പറയരുത്. ആരെയും തുപ്പരുത് എന്നും പറഞ്ഞു. ഞാൻ അങ്ങനെ ചെയ്യാറില്ല. പക്ഷേ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. അല്ലാതെ ഒന്നും പറഞ്ഞില്ല”- സാബു പറയുന്നു.

ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചിരിക്കുകയാണ് സാബു. എന്നാല്‍ തനിക്ക് ആരും വോട്ട് ചെയ്യില്ല എന്നാണ് കരുതിയതെന്നും സാബു പറയുന്നു. സാബു ആര്‍മിയിലെ എല്ലാ യോദ്ധാക്കള്‍ക്കും എന്റെ നന്ദി. ബിഗ് ബോസ് ഹൌസ് വിട്ടുവരുമ്പോള്‍ എന്തു തോന്നുന്നുവെന്ന് ലാലേട്ടൻ ചോദിച്ചപ്പോള്‍ ഒന്നും പറയാൻ പറ്റിയില്ല. കാരണം എന്റെ മനസ്സില്‍ ഒന്നുമില്ല. പേളി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ശ്വാസമുട്ടലോ അങ്ങനെ എന്തോ ആയിരുന്നു. ലാലേട്ടൻ എന്റെ കൈ പിടിച്ചുകൊണ്ടു പോയപ്പോള്‍ ഒരു കുട്ടിയെ പോലെ ആയിരുന്നു- സാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button