GeneralLatest NewsMollywood

നീയില്ലാത്ത ആദ്യ ദിവസം; പേളിയെക്കുറിച്ച് ശ്രീനിഷ്

മലയാളം ടെലിവിഷന്‍ ഷോകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തയായ ഒരു റിയാലിറ്റി ഷോയായിരുന്നു ബിഗ്‌ ബോസ്സ്. ഈ ഷോയിലെ ഏറ്റവും വലിയ ചര്‍ച്ച ശ്രീനിഷ്- പേളി പ്രണയമായിരുന്നു. ഇരുവരുടെയും പ്രണയം സത്യമാണോ അതോ ഗെയിം വിജയിക്കാനുള്ള നാടകമാണോ ഇവര്‍ നടത്തുന്നതെന്നുമുള്ള സംശയം പ്രേക്ഷകര്‍ക്ക് മാത്രമല്ല സഹ താരങ്ങള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ജീവിതത്തിലും ഒന്നിക്കാനാണ് തങ്ങളുടെ തീരുമാനമെന്നാണ് ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീനിഷും പേളിയും തുറന്നു പറഞ്ഞു കഴിഞ്ഞു. ഇരുവരുടെയും സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ എന്നായിരുന്നു ശ്രീനിഷ് ഇട്ട പോസ്റ്റ്. ‘ദ പേര്‍ളിഷ് എഫക്ട്’ ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു…എന്നായിരുന്നു ആദ്യം പേര്‍ളി പറഞ്ഞത്. എന്തായാലും ബിഗ് ബോസ്സിന് പുറത്തും പ്രണയം തുടരാൻ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നാണ് ആരാധകരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button