Latest NewsNEWSTV Shows

അത് അതിഥിയുടെ ഒരു തന്ത്രമായിരുന്നു; രഞ്‍ജിനി

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് ഒന്നാം സീസണിലെ വിജയി സാബു മോന്‍ ആണ്. വിജയകരമായി പൂര്‍ത്തിയാക്കിയ ഷോയിലെ സഹ മത്സരാര്‍ത്ഥിയായ അതിഥിയെക്കുറിച്ച് രഞ്ജിനി ഹരിദാസ് തുറന്നു പറയുന്നു. അതിഥി ഒരു സൂത്രശാലിയാണെന്നും പലപ്പോഴും ഗെയിമിന്റെ ഭാഗമായി ഒരു സഹോദരീ ബന്ധം ഉണ്ടാക്കാന്‍ താരം ശ്രമിച്ചിരുന്നുവെന്നും രഞ്ജിനി പറയുന്നു. സാബുചേട്ടന്റെയടുത്തും അനൂപേട്ടന്റെയടുത്തും അങ്ങനെ ആകാൻ ശ്രമിച്ചു.വെങ്കിലും അത് പിന്നീട് അത് തിരിച്ചടിയാകുകയായിരുന്നെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ… ”അതിഥി ശരിക്കും ഒരു കണ്ണിംഗ് ആളാണ്. ചില കാര്യങ്ങളില്‍ എനിക്ക് കണ്‍ഫ്യൂഷൻ ഉള്ള കുട്ടിയാണ്. താൻ അനാഥയാണെന്ന് അതിഥി ബിഗ് ബോസിന്റെ തുടക്കത്തില്‍ പറഞ്ഞു. അത് പിന്നീട് പലതവണയും ഉപയോഗിക്കുന്നത് കേട്ടു. അനാഥ എന്നു പറയുന്നത് അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്. അതിഥിക്ക് അമ്മയുണ്ട്. ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം അതിഥി ഒരു ബോര്‍ഡിംഗ് സ്‍കൂളില്‍ താമസിച്ചിരുന്നു. അമ്മ ജോലിക്ക് പോയ സമയത്ത്. ആ കാര്‍ഡ് അതിഥി പ്ലേ ചെയ്യാൻ ശ്രമിച്ചുവെന്ന് സംശയമുണ്ട്. കണ്ണിംഗ് ആണെന്ന് പറയുന്നതിന്റെ ഒരു കാര്യം അതാണ്. പിന്നെ സ്വീറ്റ് സിസ്റ്റര്‍ എന്ന ഭാവം. ഒരു വീട്ടിലെ അനിയത്തിക്കുട്ടി എന്ന രീതി. അതും അതിഥി പലയിടത്തും നടത്താൻ ശ്രമിച്ചു. സാബുചേട്ടന്റെയടുത്തും അനൂപേട്ടന്റെയടുത്തും അങ്ങനെ ആകാൻ ശ്രമിച്ചു. പിന്നീട് അത് തിരിച്ചടിക്കുകയും ചെയ്‍തു.

അര്‍ച്ചനയും ദീപനും ഒരുമിച്ച് നടക്കുമ്പോള്‍ നമുക്ക് അറിയാം അവരുടെ ബന്ധം. പക്ഷേ അവള്‍ അത് പറഞ്ഞു നടക്കുന്നില്ല. ഇപ്പോഴാണ് അവള്‍ ചേട്ടന്‍ എന്നൊക്കെ പറയുന്നത്. അച്ഛന്‍, അമ്മായി, ചേട്ടൻ, മോള് അങ്ങനെ ബന്ധമുണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. ചിലപ്പോള്‍ ഗെയിമിന്റെ ഭാഗമായി ചെയ്‍തതായിരിക്കാം. മലയാളി പ്രേക്ഷകര്‍ക്ക് കുടുംബം എന്നതും ഇഷ്‍ടവുമാണല്ലോ. അത് ഒരു തന്ത്രമായി എടുത്തതും ആയിരിക്കാം.”

shortlink

Related Articles

Post Your Comments


Back to top button