
പ്രമുഖ ചലച്ചിത്ര നടന്‍ പിവി ഏണസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവാപ്പുഴയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് നിഗമനം. അര്‍ബുദ രോഗത്തിന്റെ പിടിയിലായിരുന്നു ഏണസ്റ്റ്. സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലാണ് സംസ്‌ക്കാരം.
ഏണസ്റ്റിന്റെ ആദ്യ ചിത്രമായ നദിയുടെ ലൊക്കേഷനായിരുന്നു ആലുവാപ്പുഴയും പരിസര പ്രദേശങ്ങളും. ആലുവ പുഴയിലേക്ക് ഇറങ്ങിയ ഏണസ്റ്റിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആണ് ആലുവാപുഴയില്‍ മരിച്ചനിലയില്‍ ഏണസ്റ്റിന്റെ മൃദദേഹം കണ്ടെടുത്തത് .
Post Your Comments