അങ്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആദിവാസി യുവാവുമായുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കാറില്‍ സഞ്ചരിച്ചപ്പോള്‍ ആദിവാസി യുവാവിനെ ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി കാര്‍ നിര്‍ത്തുകയും അദ്ദേഹത്തെ അടുത്തു വിളിച്ച് സംസാരിച്ച് സ്നേഹം പങ്കിടുകയും ഫോട്ടോ എടുക്കുകയും ചെയ്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ആരവം സൃഷ്ടിച്ചിരുന്നു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അതേ അനുഭവം ഒരു ചാനലിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഓര്‍ത്തെടുക്കുകയാണ് മമ്മൂട്ടി.
ചിത്രീകരണം ഇല്ലാതിരുന്ന ഒരു ദിവസം വാഹനം ഓടിച്ച് വരുമ്പോഴാണ് ഒരു ആദിവാസി യുവാവ് ശ്രദ്ധയില്‍പ്പെട്ടത്. വണ്ടി നിര്‍ത്തിയിട്ട് അദ്ദേഹത്തെ അടുത്തു വിളിച്ചു സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അവിടെ നിന്ന ആരോ അത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു, ബാലന് എന്നാണ് യുവാവിന്റെ പേര്, അവിടെ കന്നുകാലികളെ നോക്കുന്ന ബാലന്റെ സ്നേഹം ഒരിക്കലും വിസ്മരിക്കാത്തതാണെന്നും മമ്മൂട്ടി പങ്കുവെച്ചു.
Post Your Comments