മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടവില്ലത്തിയാണ് സുചിത്ര നായര്‍. വാനമ്പാടി എന്ന സീരിയലിലെ പത്മിനിയിലൂടെ ജനപ്രിയ താരമായി മാറിയ സുചിത്ര ഒരു അഭിമുഖത്തില്‍ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. കുന്നായ്മയും കുശുമ്പും നിറഞ്ഞ വില്ലത്തി ആണെങ്കിലും പാട്ടും നൃത്തവും ഇഷ്ടപ്പെടുന്ന ഒരു മികച്ച അഭിനേത്രിയാണ് സുചിത്ര.
കഴിഞ്ഞ ഒരു ദിവസത്തെ ഷൂട്ടിങ്ങിനിടയില്‍ കയ്യില്‍ തംബുരു കിട്ടിയതോടെ താൻ തനിക്കറിയാവുന്ന രീതിയിൽ മീട്ടിത്തുടങ്ങി. എന്നാല്‍ ഇതിനിടെ അസോഷ്യേറ്റ് വന്ന് സീൻ പറഞ്ഞു തന്നു. തംബുരു മീട്ടാനല്ല, അത് നിലത്തിട്ട് ചവിട്ടി പൊട്ടിക്കാനാണ് സീനിൽ ഉള്ളത്.
‘നർത്തകിയായ എനിക്ക് ഒരു സംഗീതോപകരണം ചവിട്ടാൻ കഴിയില്ല. കഥാപാത്രം അതാവശ്യപ്പെടുന്നുവെങ്കിൽ എനിക്കതിനു കഴിയില്ല.’ ഇത്രയും ബോൾഡായി പറഞ്ഞെങ്കിലും ചീത്ത കേൾക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ, എന്റെ അഭിപ്രായത്തിനു സംവി ധയകരും സഹ താരങ്ങളും പിന്തുണ നല്‍കിയെന്ന് ആത്മവിശ്വാസത്തോടെ സുചിത്ര തുറന്നു പറയുന്നു.
Post Your Comments