
ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ച നടി തനുശ്രീയുടെ വെളിപ്പെടുത്തലുകളാണ്. നടന് നാനാ പടേക്കര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നു താരം തുറന്നു പറഞ്ഞു. തനുശ്രീയുടെ വെളിപ്പെടുത്തലുകളില്‍ താരത്തിനു പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തു. ഈ അവസരത്തില്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ച ട്വിങ്കിള്‍ ഖന്നയോടു നന്ദി പറഞ്ഞ തനുശ്രീ അക്ഷയ് കുമാറിനെ വിമര്‍ശിച്ചു.
ആരോപണ വിധേയനായ പടേക്കറിനൊപ്പം ട്വിങ്കിളിന്റെ ഭര്‍ത്താവും നടനുമായ അക്ഷയ് കുമാര്‍ ജോലി ചെയ്യുന്നത് തികച്ചും ലജ്ജാവഹമാണെന്ന് തനുശ്രീ പറഞ്ഞു. ഹൗസ്ഫുള് 4 എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നത്.
Post Your Comments