GeneralKollywoodLatest News

വീട്ടില്‍ നടന്ന റെയ്ഡ്; കാരണം വെളിപ്പെടുത്തി വിജയ്‌ സേതുപതി

തമിഴകത്തെ യുവ സൂപ്പര്‍സ്റ്റാര്‍ ആണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ്‌ സേതുപതി. കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ്‌ താരം.

”അത് റെയ്ഡ് ആയിരുന്നില്ല ആദായ നികുതി വകുപ്പിന്റെ പരിശോധനയായിരുന്നു അത്. ഈ സംഭവം നടന്നതിന് ശേഷമാണ് എനിക്കും ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലായത്. അവര്‍ എന്റെ വരവ് -ചിലവ് കണക്കുകള്‍ നോക്കി ബോദ്ധ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്റെ മൂന്നു കൊല്ലത്തെ നികുതി ഞാന്‍ മുന്‍കൂറായി അടച്ചിരുന്നു. എന്നാല്‍ അതിന്റെ റിട്ടേണ്‍ എന്റെ ഓഡിറ്റര്‍ ഫയല്‍ ചെയ്തിരുന്നില്ല. എല്ലാ ക്രയവിക്രയങ്ങളും കൃത്യമണോയെന്ന് ഉറപ്പ് വരുത്താനാണ് അവര്‍ എത്തിയത്.”- പുതിയ സിനിമയായ 96ന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റില്‍ താരം പറഞ്ഞു.

ഇതിന്റെ പേരില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ എനിക്കുണ്ടാവുന്ന നെഗറ്റീവ് ഇമേജിനെ ഞാന്‍ പരിഗണിക്കുന്നില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button