GeneralKollywoodLatest News

ഫേസ്ബുക്ക് സുഹൃത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു, പിന്നാലെ ഭീഷണി സന്ദേശങ്ങളും; വെളിപ്പെടുത്തലുമായി നടി

മാധ്യമ പ്രവര്‍ത്തകനായ ഫേസ് ബുക്ക് സുഹൃത്ത് ലൈംഗികാതിക്രമാത്തിനു ശ്രമിച്ചതായി പ്രമുഖ നദിയുടെ വെളിപ്പെടുത്തല്‍. പ്രകാശ് കെ സ്വാമിയെന്ന മാധ്യമപ്രവർത്തകനെതിരെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു തമിഴ് നടിയുടെ ആരോപണം.

പ്രകാശ് സ്വാമി തന്‍റെ ഭർത്താവിന്‍റെ മരണശേഷം ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പ്രധാന ആരോപണം. മകന്‍റെ പാസ്പോർട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും താൻ ഇറക്കിവിട്ടതോടെ വാട്സാപ്പിലൂടെയും മോശം വീഡിയോ സന്ദേശങ്ങളും ഭീഷണികളും അയക്കാൻ തുടങ്ങിയെന്നും നടി വെളിപ്പെടുത്തി. ഇത് കൂടാതെ ഭർത്താവിനെ താൻ കൊന്നതാണെന്ന് പ്രചരിപ്പിക്കുമെന്ന് പ്രകാശ് സ്വാമി ഭീഷണിപ്പെടുത്തിയെന്നും ഒരു തമിഴ് മാഗസിനില്‍ ഇക്കാര്യങ്ങള്‍ അച്ചടിച്ച് വന്നുവെന്നും നടി ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. പ്രകാശ് സ്വാമിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെത്തില്ലെന്നും നടി പറയുന്നു. എന്നാല്‍ നടിയുടെ ഈ ആക്ഷേപങ്ങള്‍ പ്രകാശ് കെ സ്വാമി നിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button