മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഞാന്‍ പ്രകാശന്‍’ എന്ന തന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലില്‍ നിന്ന് ഫഹദ് ഫാസിലിലേക്കുള്ള ദൂരത്തിനു വലിയ മാറ്റമൊന്നുമില്ലെന്നു വ്യക്തമാക്കുകയാണ് മലയാളത്തിന്റെ കുടുംബ സംവിധായകന്‍.ഒ രു സംവിധായകനെ സംബന്ധിച്ച് അത്യപൂര്‍വമായ ഒരു അനുഭവമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി പി ബാലഗോപാലന്‍ എം.എയിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും നിങ്ങള്‍ കണ്ടതു പോലെയുള്ള നിഷ്‌കളങ്കനായ യുവാവാണ് തന്റെ പുതിയ ചിത്രത്തിലുള്ളതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു, അന്ന് മോഹന്‍ലാല്‍ ചെയ്തത് ഇന്ന് ഫഹദ് ഫാസില്‍ ചെയ്യുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ സത്യന്‍ അന്തിക്കാട് പറയുന്നു.
ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്ന ‘ഞാന്‍ പ്രകാശന്‍ ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും, നിഖില വിമലയാണ് ഫഹദിന്റെ നായികായി അഭിനയിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഞാന്‍ പ്രകാശനിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.
Post Your Comments