സിനിമയിലെ ലൈംഗിക വിവാദങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച താരം ഇപ്പോള്‍ തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷിന്റെ ചിരിയാണ് താരത്തെ പ്രകോപിപ്പിച്ചത്.
വിശാല്‍ നായകനായെത്തുന്ന സണ്ടക്കോഴി 2 വിലെ നായികയാണ് കീര്‍ത്തി സുരേഷ്. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. അതിനു മറുപടിയായി വിവാദങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് ശ്രീറെഡ്ഡിക്ക് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് നല്ലകാര്യമാണെന്നും അതിനെ പോസ്റ്റിവായി കാണണമെന്നും വിശാല്‍ പറഞ്ഞു. എന്നാല്‍ അവരുടെ കൂടെ അഭിനയിക്കുന്ന ആള് ഇവരില്‍ നിന്ന് രക്ഷ നേടുന്നതായി ഒരു ക്യാമറ സ്ഥാപക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് കേട്ട് കീര്‍ത്തി ചിരിക്കുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പുമായി ശ്രീറെഡ്ഡി രംഗത്തെത്തിയത്.
‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി അരോചമായിരുന്നു…വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല…ഓര്‍മയില്‍ ഇരിക്കട്ടെ ..ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്… ഫേയ്സ്ബുക്കിലൂടെ ആയിരുന്നു ശ്രീറെഡ്ഡിയുടെ പ്രതികരണം.
Post Your Comments