‘ഒരു അഡാര്‍ ലവി’ലെ ‘ഫ്രീക് പെണ്ണെ’ എന്ന ഗാനത്തിന് ഡിസ്ലൈക്ക് അടിച്ച് ആഘോഷിച്ച ആള്‍ക്കൂട്ട സദസ്സിനോട് ഒമര്‍ ലുലുവിന്റെ അപേക്ഷ. സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കൗമാര മനസ്സുകള്‍ക്കെതിരെ കൊടി പിടിക്കുന്ന സോഷ്യല്‍ മീഡിയയോടാണ് ഒമറിന്റെ അഭ്യര്‍ഥന.
ഇന്നത്തെ തലമുറയുടെ അഭിരുചിയ്ക്ക് ചേര്‍ന്ന ഗാനമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അത് എല്ലാവര്ക്കും ദഹിക്കണമെന്നില്ലെന്നും ഒമര്‍ ലുലു പറയുന്നു. പാട്ടിനെതിരെ ക്യാമ്പയിന് സംഘടിപ്പിച്ച് ചിത്രത്തെതകര്ക്കാനുള്ള ശ്രമം നിരാശായോടെ നോക്കി കാണുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ഒരുകൂട്ടം കൗമാരക്കാരുടെ സിനിമാ സ്വപ്നങ്ങളില്‍ കല്ലെറിയുന്ന ഈ പ്രവണത ശരിയല്ലെന്നും മാതൃഭൂമി ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സംസാരിക്കവേ ഒമര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments