GeneralHollywoodNEWS

ഞാന്‍ കന്യകയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു, പക്ഷെ ; അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ടിവി അവതാരക

പിഞ്ചു പ്രായത്തിലെ പീഡന കഥ വിവരിച്ച് മോഡലും നടിയുമായ പദ്മ ലക്ഷ്മി. എഴാം വയസ്സില്‍ താന്‍ ലൈംഗികാതിക്രമത്തിനു ഇരയായെന്നും, കൗമാര പ്രായത്തില്‍ തന്നെ ബലാത്സംഗം ചെയ്തെന്നും വ്യക്തമാക്കുകയാണ് പദ്മ.
ഉറങ്ങിക്കിടന്നപ്പോഴാണ് താനുമായി ഡേറ്റിംഗിലായിരുന്ന യുവാവ്‌ തന്നെ ശാരീരികമായി കീഴപ്പെടുത്തിയതെന്നായിരുന്നു പദ്മ ലക്ഷ്മിയുടെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍.

ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പദ്മ ലക്ഷ്മി പറയുന്നതിങ്ങനെ

ഞാന്‍ അദ്ദേഹവുമായി വളരെ അടുപ്പത്തിലായിരുന്നു . ഒരിക്കലും നേരം വൈകി അയാളെ വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. ഞാന്‍ കന്യകയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ന്യൂ ഇയര്‍ രാത്രിയില്‍ , അയാളുടെ ഫ്ളാറ്റില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ കാലുകള്‍ക്കിടയില്‍ കത്തികുത്തിയിറക്കിയ വേദനയാണ് അനുഭവപ്പെട്ടത്. എന്‍റെ മേല്‍ അയാള്‍ കിടക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താണ് ചെയ്തതെന്ന ചോദ്യത്തിന് വേദന കുറച്ച് നേരത്തിന് മാത്രമേ ഉണ്ടാകൂ എന്ന് അയാള്‍ മറുപടി നല്‍കി.
എഴാം വയസ്സില്‍ തന്നെ ഒരാള്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അയാളുടെ ലൈംഗിക അവയവത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു, ഇത് തന്റെ അമ്മയോട് പറഞ്ഞപ്പോള്‍ ഗ്രാന്റ് പേരന്റിസിനൊപ്പം ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നുവെന്നും പദ്മ ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button