തന്റെ മകനെ ഒരിക്കലും സിനിമയിലേക്ക് പ്രമോട്ട് ചെയ്തിട്ടില്ലെന്ന് നടന് ജയസൂര്യ. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളില്‍ ജയസൂര്യയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകനായിരുന്നു. ചിത്രസംയോജന രംഗത്ത് താല്‍പ്പര്യമുള്ള ജയസൂര്യയുടെ മകന് അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു.
മക്കളുടെ ഇഷ്ടങ്ങള്‍ എന്താണോ അത് ചെയ്യാനാണ് താന്‍ പറയാറുള്ളതെന്ന് ജയസൂര്യ പറയുന്നു. മകള്‍ക്ക് ചിത്രം വരയും പെയിന്റിംഗുമാണ് ഇഷ്ടമെങ്കില്‍ അത് തെരഞ്ഞെടുക്കാന്‍ പറയും. ക്യാപ്റ്റനില്‍ അഭിനയിച്ച ശേഷം മേരിക്കുട്ടിയിലേക്ക് അവനെ സെലക്റ്റ് ചെയ്തപ്പോള്‍ ഞാന്‍ വേണ്ട അത് ശരിയാകില്ല എന്നായിരുന്നു ആദ്യം പറഞ്ഞ മറുപടി, എനിക്ക് അവനില്‍ ആത്മവിശ്വാസമില്ലാത്തതായിരുന്നു അതിന്റെ പ്രധാന കാരണം, രഞ്ജിത്ത് ശങ്കര്‍ അവന് ചെയ്താല്‍ നന്നാകും എന്ന് പറഞ്ഞത് കൊണ്ടും അഭിനയിച്ചു വന്നപ്പോള്‍ അത് ഒക്കെ ആകുകയും ചെയ്തത് കൊണ്ടാണ് അവന് മേരിക്കുട്ടിയുടെ ഭാഗമായത്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ജയസൂര്യ വ്യക്തമാക്കി.
Post Your Comments